പട്ടാന്പി: പത്തുവയസുകാരനോടു ലൈംഗികാതിക്രമം നടത്തിയ കേസിൽ നാല്പതുകാരന് 64 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു.
തിരുവേഗപ്പുറ സ്വദേശി ഇബ്രാഹിമിനെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്കു നല്കാനും കോടതി നിർദേശിച്ചു.
2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചുവരുന്ന വാടക ക്വാർട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ വീട്ടുകാർ പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊപ്പം എസ്ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തീകരിച്ചത്.പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്കു മാറ്റി.
ലൈംഗികാതിക്രമം: പ്രതിക്ക് 64 വർഷം കഠിനതടവ്
01:53 AM May 06, 2022 | Deepika.com