തിരുവനന്തപുരം: കേരളത്തെ ഇന്ത്യയുടെ ഫുട്ബോൾ ഹബ്ബാക്കി മാറ്റുകയാണു ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദു റഹ്മാൻ.
സംസ്ഥാനത്തെ അഞ്ചുലക്ഷം കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതിക്കു മുന്നോടിയായി സംഘടിപ്പിച്ച ശില്പശാലയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അടുത്ത അഞ്ചു വർഷം അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുകയാണ് ഗോൾ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.
കേരളത്തെ ഇന്ത്യയുടെ ഫുട്ബോൾ ഹബ്ബാക്കും: മന്ത്രി വി. അബ്ദുറഹ്മാൻ
01:45 AM May 06, 2022 | Deepika.com