കോട്ടയം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ ആരാധനകൾക്ക് അധികനിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നു കോട്ടയം അതിരൂപത.
വിശ്വാസികൾ ദേവാലയങ്ങളിലെ ആരാധനകളിൽ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കർശനനിയന്ത്രണമുണ്ടായ പശ്ചാത്തലത്തിൽ കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന അതിരൂപതയിലെ ഫൊറോന വികാരിമാരുടെയും പാസ്റ്ററൽ കൗണ്‍സിൽ, പ്രസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറിമാരുടെയും സമുദായസംഘടനാ ഭാരവാഹികളുടെയും ഓണ്‍ലൈൻ യോഗം ഇക്കാര്യത്തിലുള്ള ആശങ്ക സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചു.
നിലവിൽ മറ്റുപല മേഖലകൾക്കുമില്ലാത്ത അധികനിയന്ത്രണം ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയതിൽ അതിരൂപതാ നേതൃത്വവും അതിരൂപതയിലെ വൈദികരും സമർപ്പിതരും വിശ്വാസികളും ഉത്കണ്ഠ രേഖപ്പെടുത്തി.
ആരാധനാലയങ്ങളിലെ അധികനിയന്ത്രണം പിൻവലിക്കണമെന്ന്
01:16 AM Jan 29, 2022 | Deepika.com