തിരുവനന്തപുരം: കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍നിന്നുള്ള ആകെ 79.15 കോടി രൂപയുടെ ഏഴു ബൃഹദ്സംയോജന പദ്ധതികള്‍ക്ക് അംഗീകാരം നല്കിയെന്നു തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു.
പദ്ധതി നടത്തിപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോത്സാഹന ധനസഹായമായി 9.04 കോടി രൂപ അനുവദിക്കുന്നതിനും അംഗീകാരം നല്കി.
ജില്ലാ പദ്ധതിയിലെ സംയോജിത പരിപാടികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ധനസഹായം അനുവദിക്കാന്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.
സംയോജന പരിപാടികള്‍: 9.04 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി
01:16 AM Jan 29, 2022 | Deepika.com