കൊച്ചി: റബര്‍, തേയില, കാപ്പി, ഏലം, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെയൊക്കെ കാര്ഷികഭാവിയെ നിര്‍ണയിക്കുന്ന കേന്ദ്ര വാണിജ്യമന്ത്രാലയം പുറത്തിറക്കിയ നാലു കരട് ബില്ലുകള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്ന് യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു.
റബര്‍, സ്പൈസസ് ആക്ട് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേഎറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്പൈസസ് ബോര്‍ഡ് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജെസല്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
കരട് ബില്ലുകള്‍ കാര്‍ഷികമേഖലയെ തകര്‍ക്കും: റോണി മാത്യു
01:16 AM Jan 29, 2022 | Deepika.com