കൊച്ചി: സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പോലീസ് തയാറാക്കിയ കവചം, കാവല്‍ എന്നീ ലഘുചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്കു മുന്നിലെത്തി.
അതിക്രമങ്ങളില്‍നിന്ന് രക്ഷനേടുന്നതിന് സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുന്നതിനായി കൊച്ചി സിറ്റി പോലീസാണ് വനിതാ സ്വയം പ്രതിരോധ തന്ത്രങ്ങള്‍ ഉള്‍ക്കൊളളിച്ച് ലഘുചിത്രങ്ങള്‍ തയാറാക്കിയത്.
കേരള പോലീസിന്റെയും നിര്‍ഭയ വോളന്റിയര്‍മാരുടെയും നേതൃത്വത്തില്‍ പഠിപ്പിക്കുന്ന സ്വയം പ്രതിരോധ പാഠങ്ങളാണ് ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. എറണാകുളം മെട്രോ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ. അനന്തലാല്‍ ആണ് രണ്ട് ലഘുചിത്രങ്ങളും സംവിധാനം ചെയ്തത്.
തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ പി. ഡോങ്ക്രെയുടേതാണ് ആശയം.
ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍വഹിച്ചു. കേരള പോലീസ്, സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ എന്നിവയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളില്‍ പ്രകാശനം ചെയ്ത ലഘുചിത്രങ്ങള്‍ പ്രശസ്ത സിനിമാ താരങ്ങളായ മമ്മൂട്ടി, നിമിഷ സജയന് എന്നിവരുടെ ഔദ്യോഗിക പേസ്ബുക്ക് പേജുകളിലും തത്സമയം പ്രകാശനം ചെയ്തു.
(പടം പോലീസ് ഷോര്‍ട്ട് ഫിലിം)
സ്ത്രീസുരക്ഷയ്ക്ക് സ്വയംപ്രതിരോധ പാഠങ്ങള്‍ ഉള്‍ക്കൊളളിച്ച് കേരള പോലീസ് തയാറാക്കിയ കവചം, കാവല്‍ എന്നീ ലഘുചിത്രങ്ങളുടെ പ്രകാശനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍വഹിക്കുന്നു.
സ്ത്രീകൾക്ക് "കവച’വും "കാവലു’മായി പോലീസ്
01:16 AM Jan 29, 2022 | Deepika.com