തൃശൂർ: ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിൽ നൽകുന്ന 2022 ലെ എമരിറ്റസ് പ്രഫസർ പദവിക്കു ഡോ. കെ. ദേവത അർഹയായി. കാർഷിക അധ്യാപന ഗവേഷണ രംഗത്തെ മികവു തെളിയിച്ചവർക്കുള്ള ഐസിഎആറിന്റെ ഉന്നത അംഗീകാരമാണ് ഈ പദവി.
വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറും വെറ്ററിനറി കോളജ് പരാദശാസ്ത്ര വിഭാഗം മുൻ മേധാവിയുമാണ് ഡോ. കെ. ദേവത.
2022 മുതൽ മൂന്നു വർഷത്തേക്കാണ് ഈ പദവി ലഭിച്ചിരിക്കുന്നത്. വെറ്ററിനറി സർവകലാശാലയിൽനിന്നും ഈ അംഗീകാരം നേടുന്ന ആദ്യവ്യക്തിയാണ് പ്രഫ. ഡോ. കെ. ദേവത.
ഡോ. കെ. ദേവതയ്ക്ക് എമരിറ്റസ് പ്രഫസർ പദവി
01:16 AM Jan 29, 2022 | Deepika.com