തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നുമുതൽ ഒന്‍പതുവരെയുള്ള വിദ്യാർഥികൾക്ക് ഓണ്‍ലൈൻ ക്ലാസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കു വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് ഉണ്ടാകും. എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്ഫോം വഴി ഓണ്‍ലൈൻ ക്ലാസും ഉണ്ടായിരിക്കും. അധ്യാപകരും അനധ്യാപകരും സ്കൂളുകളിൽ എല്ലാ ദിവസവും ഹാജരാകണമെന്നും മന്ത്രി വ്യക്തമാക്കി. 10, 12 ക്ലാസുകളിലുള്ള കുട്ടികൾ സ്കൂളിൽ ഹാജരാകണം. സ്കൂളിൽ വരാൻ കഴിയാത്തവർക്ക് ഓൺലൈൻ ക്ലാസ് നൽകും.
10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങൾ പരീക്ഷയ്ക്കുമുൻപ് നിർബന്ധമായും പൂർത്തിയാകുംവിധം ക്രമീകരണം ഉണ്ടാക്കണം. പ്രാക്ടിക്കൽ പരീക്ഷ മാറ്റുന്ന സാഹചര്യംകൂടി അതിനായി വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
10, 12 ക്ലാസ് വിദ്യാർഥികൾ സ്കൂളിൽ ഹാജരാകണം
01:40 AM Jan 28, 2022 | Deepika.com