സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിജയപുരം രൂപത
01:26 AM Jan 28, 2022 | Deepika.com
കോട്ടയം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ക്രൈസ്തവ ദേവാലയങ്ങളിലെ ശുശ്രൂഷകൾ ഓണ്‍ലൈനായി മാത്രം നടത്തണമെന്ന സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിജയപുരം രൂപത വൈദിക സമ്മേളനം ആവശ്യപ്പെട്ടു. യോഗം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ മോണ്‍. ജസ്റ്റിൻ മഠത്തിപ്പറന്പിൽ അധ്യക്ഷത വഹിച്ചു. ചാൻസലർ മോണ്‍. ജോസ് നവസ്, ശുശ്രൂഷാ കോ-ഓർഡിനേറ്റർ ഫാ. വർഗീസ് കോട്ടയ്ക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.