തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ പെയ്ഡ് ഗ്രാജ്വേറ്റ് / ടെക്നീഷ്യൻ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് വിഷയത്തിൽ എൻജിനിയറിംഗ് ഡിഗ്രി / ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം.
ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് (BOAT) ചെന്നൈ മേഖല ആണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. www.mhrdnats.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. ബിടെക് യോഗ്യതയുള്ള ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിക്ക് 9,000 രൂപയും, ഡിപ്ലോമ യോഗ്യതയുള്ള ടെക്നീഷ്യൻ അപ്രന്റീസ് ട്രെയിനിക്ക് 8,000/ രൂപയും പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും. ഒരു വർഷമാണ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് കാലാവധി.
രണ്ടു വിഭാഗത്തിലും 142 ഒഴിവുകൾ വീതമാണ് ഉള്ളത്. കേരളത്തിലെ 14 ജില്ലകളിലായി നിലവിലുള്ള 71 ഡിവിഷൻ ഓഫീസുകളിലേക്ക് രണ്ടു വീതം ഗ്രാഡുവേറ്റ് / ടെക്നീഷ്യൻ അപ്രന്റീസ് ട്രെയിനികളെയാണ് തെരഞ്ഞെടുക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ വെബ് പോർട്ടലിൽ ലഭ്യമാണ്. സംശയ നിവാരണത്തിന് താഴെ പറയുന്ന ഇ-മെയിലുകളിൽ ബന്ധപ്പെടാവുന്നതാണ്.studentquery@boat-srp.com,
kplacement@boat-srp.com
കെഎസ്ഇബി അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു
01:26 AM Jan 28, 2022 | Deepika.com