ഹയർ സെക്കൻഡറി : ഓപ്ഷൻ മാറ്റത്തിന് അപേക്ഷിക്കാം
01:26 AM Jan 28, 2022 | Deepika.com
തിരുവനന്തപുരം: സ്കോൾ കേരള മുഖേന 2021-23 ബാച്ചിൽ ഹയർസെക്കൻഡറി ഓപ്പൺ റഗുലർ, പ്രൈവറ്റ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് പ്രവേശനത്തിനായി നിർദിഷ്ട രേഖകൾ സമർപ്പിച്ച ഒന്നാം വർഷ വിദ്യാർഥികൾക്ക് പഠന/ പരീക്ഷാ കേന്ദ്രം അനുവദിക്കും മുമ്പ് സബ്ജക്ട് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ ഫെബ്രുവരി രണ്ടിനകം scolekerala @gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ അയക്കണം. മാറ്റം വരുത്തേണ്ടതിന്റെ വിശദാംശങ്ങൾ, ആപ്ലിക്കേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 04712342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടണം.