തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഒപ്പു വയ്ക്കരുതെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിനിധി സംഘം നാളെ ഗവർണറെ കാണും.
നാളെ രാവിലെയാണ് യുഡിഎഫ് പ്രതിനിധി സംഘം ഗവർണറെ കാണാൻ അനുമതി തേടിയത്. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറെ നേരിൽക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാൻ യുഡിഎഫ് തീരുമാനിച്ചത്.
ലോകായുക്ത ഭേദഗതി ഓർഡിനൻസ്: യുഡിഎഫ് നാളെ ഗവർണറെ കാണും
02:28 AM Jan 26, 2022 | Deepika.com