പറവൂർ: തന്റെ നിയോജകമണ്ഡലമായ പറവൂരിൽ ഉള്ളപ്പോൾ തനിക്കു പൈലറ്റും എസ്കോർട്ടും ആവശ്യമില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇക്കാര്യം എസ്പിയോട് ആവശ്യപ്പെട്ടപ്പോൾ തിരുവനന്തപുരത്തുനിന്നുള്ള നിർദേശപ്രകാരമാണു ചെയ്യുന്നതെന്നും ഈമാസം 30 വരെ തുടരണമെന്നാണു നിർദേശം ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയപരമായ ചില സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഡിജിപി ഇവ ഏർപ്പെടുത്തിയത്.
താൻ പ്രതിപക്ഷനേതാവായപ്പോൾത്തന്നെ നിയോജകമണ്ഡലത്തിൽ എസ്കോർട്ടും പൈലറ്റും ആവശ്യമില്ലെന്നു പറഞ്ഞിരുന്നതാണ്. മറ്റിടങ്ങളിൽ പോകുമ്പോഴും എസ്കോർട്ട് വേണ്ട. പൈലറ്റ് മാത്രം മതി. ഇക്കാര്യം വീണ്ടും സംസ്ഥാന പോലീസ് മോധാവിയോടും സർക്കാരിനോടും ആവശ്യപ്പെട്ടതായി സതീശൻ പറഞ്ഞു.
പറവൂരിൽ എസ്കോർട്ട് വേണ്ട: വി.ഡി. സതീശൻ
12:52 AM Jan 26, 2022 | Deepika.com