പ്രമാണ പരിശോധന മാറ്റിവച്ചു
12:35 AM Jan 26, 2022 | Deepika.com
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജനുവരി 27, 28, 29 ഫെബ്രുവരി രണ്ട് തീയതികളിൽ കേരള വാട്ടർ അഥോറിറ്റിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, വർക്കർ /അണ് സ്കിൽഡ് വർക്കർ, പ്ലംബർ എന്നീ തസ്തികകളിലെ പ്രമാണ പരിശോധന ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് കേരള വാട്ടർ അഥോറിറ്റി യുടെ വെബ്സൈറ്റിലൂടെ അറിയിക്കുന്നതായിരിക്കും.