കോവിഡ് വ്യാപനം: പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങള്‍
12:35 AM Jan 26, 2022 | Deepika.com
കൊച്ചി: കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ കോളജുകളില്‍ കോവിഡ് നിയന്ത്രണവിധേയമാകുന്നതുവരെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് എംജിയിലെ യുഡിഎഫ് സെനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നതിനു സര്‍ക്കാര്‍ തയാറാകണം.വിഷയത്തില്‍ ഗവര്‍ണര്‍ക്കു നിവേദനം നല്കാന് തീരുമാനിച്ചതായും അംഗങ്ങള്‍ അറിയിച്ചു.