തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരിന് താൽക്കാലിക വിരാമം. വിവാദങ്ങൾ അവസാനിപ്പിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും വൈസ് ചാൻസലറുടെ ചുമതല നിർവഹിച്ചു തുടങ്ങി.
പദവി ഒഴിയരുതെന്നും സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവില്ലെന്നും ഉറപ്പു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് നാലു കത്തുകൾ അയച്ചിരുന്നു. ഇതിനു പുറമെ രണ്ടു തവണ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അദ്ദേഹത്തോട് ഇക്കാര്യം അഭ്യർഥിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മുതൽ ഗവർണർ സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ നോക്കി തുടങ്ങിയത്.
ഗവർണർ അയഞ്ഞു; വീണ്ടും ചാൻസലർ
02:19 AM Jan 25, 2022 | Deepika.com