ഐഎന്‍ടിയുസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേടെന്ന്
02:08 AM Jan 25, 2022 | Deepika.com
കൊച്ചി: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്ത്. പ്രസിഡന്റ് ആര്. ചന്ദ്രശേഖരനും കൂട്ടാളികളും ചേര്‍ന്ന് തന്റെ നാമനിര്‍ദേശ പത്രികയില്‍ തിരിമറി നടത്തിയതിനാലാണ് സൂക്ഷ്മപരിശോധനയില്‍ പത്രിക തള്ളിപ്പോയതെന്ന് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ പത്രിക നല്കിയ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം കെ.കെ. ധര്മരാജന് ആരോപിച്ചു. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ദേശീയ നേതൃത്വത്തിനു പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.