തിരുവനന്തപുരം: ഇഎംഎസിന്റെ ഇളയ മകൻ എസ്. ശശി(67) മുംബൈയിൽ അന്തരിച്ചു. മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുന്പേ മരണം സംഭവിച്ചു.
ദേശാഭിമാനി ചീഫ് അക്കൗണ്ട്സ് മാനേജരായിരുന്നു.ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ.എസ്. ഗിരിജയാണ് ഭാര്യ. മക്കൾ: അനുപമ ശശി (തോഷിബ, ഡൽഹി), അപർണ ശശി (ടിസിഎസ്, മുംബൈ) . മരുമക്കൾ: എ.എം. ജിഗീഷ് (ദി ഹിന്ദു, സ്പൈഷൽ കറസ്പോണ്ടന്റ്, ഡൽഹി), രാജേഷ് ജെ. വർമ.
എസ്. ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ്, മന്ത്രി വി. ശിവൻകുട്ടി എന്നിവർ അനുശോചിച്ചു.
ഇഎംഎസിന്റെ ഇളയ മകൻ എസ്. ശശി അന്തരിച്ചു
02:08 AM Jan 25, 2022 | Deepika.com