കോവിഡ്: പരീക്ഷകൾ മാറ്റാതെ ആരോഗ്യ സർവകലാശാല
02:06 AM Jan 25, 2022 | Deepika.com
തിരുവനന്തപുരം: അതി തീവ്രമായ കോവിഡ് വ്യാപനം തുടരുമ്പോഴും പരീക്ഷകൾ മാറ്റാതെ ആരോഗ്യസർവകലാശാല. നിരവധി വിദ്യാർഥികൾ കോവിഡ് ബാധിതരായതോടെ പല കോളജുകളും കോവിഡ് ക്ലസ്റ്ററായി മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോഴും ആരോഗ്യസർവകലാശാല നിസംഗ നിലപാട് തുടരുകയാണെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം . ബിഎസ്സി നഴ്സിംഗ് മൂന്നാം വർഷ സപ്ലിമെന്ററി പരീക്ഷ 27ന് തുടങ്ങുകയാണ്. ഒന്നാം വർഷ എംബിബിഎസ് പരീക്ഷ അടുത്തമാസം രണ്ടിന് തുടങ്ങുമെന്നും സർവകലാശാല അറിയിച്ചിട്ടുണ്ട്.