കൊച്ചി: ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമെതിരായ നിയമനിര്‍മാണങ്ങളിലൂടെ വിവാഹജീവിതത്തിന്റെ പവിത്രത നഷ്ടപ്പെടുത്തരുതെന്ന് കെസിബിസി ഫാമിലി കമ്മീഷൻ ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അഭിപ്രായപ്പെട്ടു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ എക്സിക്യൂട്ടിവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ കുടുംബങ്ങളുടെ വിശ്വാസപരവും ധാര്‍മികവുമായ കാര്യങ്ങളെ പരിഹസിക്കുന്ന രീതിയില്‍ പൊതുസമൂഹത്തിലും ആധുനിക മാധ്യമങ്ങളിലും അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് അഭിലഷണീയമല്ലെന്നും ബിഷപ് പറഞ്ഞു.പ്രോലൈഫ് ദിനാചരണം മാര്‍ച്ച് 25 നു കൊല്ലത്ത് നടത്താന്‍ യോഗം തീരുമാനിച്ചു.പ്രസിഡന്റ് ജോണ്സണ് ചൂരേപറമ്പിലിൽ അധ്യക്ഷത വഹിച്ചു.
മുന്‍ ഡയറക്ടര്‍ ഫാ.പോള്സന് സിമേത്തി, ഡയറക്ടര്‍ ഫാ. ക്ലീറ്റസ് വര്‍ഗീസ്, ജന. സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു.
വിവാഹജീവിതത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടണം: കെസിബിസി പ്രോലൈഫ് സമിതി
02:06 AM Jan 25, 2022 | Deepika.com