കോഴിക്കോട്: കള്ളക്കടത്ത് തടയുന്നതിനും സ്വര്‍ണാഭരണ വ്യാപാര മേഖല ശക്തിപ്പെടുത്തുന്നതിനും സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഗണ്യമായ കുറയ്ക്കണമെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്മാന് എം.പി. അഹമ്മദ് ആവശ്യപ്പെട്ടു.
സ്വര്‍ണത്തിന്റെ ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് കള്ളക്കടത്ത് വര്‍ധിച്ചുവരുന്നതിനു പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധരും നയരൂപീകരണം നടത്തുന്നവരും നിയമനിര്‍മാതാക്കളുമെല്ലാം ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്.
സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ 7.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയടക്കം 10.75 ശതമാനമാണ് നികുതി. അതുകാരണം നികുതി വെട്ടിച്ച് സര്‍ണം കൊണ്ടുവരുന്നവര്‍ക്ക് കനത്ത ലാഭമാണ്. നികുതി കുറയുമ്പോള്‍ കള്ളക്കടത്ത് അനാകര്‍ഷകമാകും. കള്ളക്കടത്ത് താനേ ഇല്ലാതാകും. ഇറക്കുമതി തീരുവ നാലു ശതമാനമെങ്കിലുമായി കുറയ്ക്കണം എന്ന ആവശ്യം പൊതുവെ ഉയര്‍ന്നിട്ടുണ്ട്. അടുത്ത ബജറ്റില്‍ ധനമന്ത്രി ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലാഭം കാരണം ആളുകള്‍ കൂടുതലായി കള്ളക്കടത്തിന് തയാറാകുന്ന സാഹചര്യത്തില്‍ പരിശോധന നടത്തി പിടിച്ചെടുക്കുക എന്നത് അത്ര പ്രായോഗികമല്ലെന്നും എം.പി. അഹമ്മദ് പറഞ്ഞു.
നികുതി കുറച്ച് വ്യാപാരം സുതാര്യമാക്കണം: എം.പി. അഹമ്മദ്
02:06 AM Jan 25, 2022 | Deepika.com