തിരുവനന്തപുരം: കെ-റെയിൽ അർധ-അതിവേഗ സിൽവർ ലൈൻ പദ്ധതിക്കായി കോട്ടയം ജില്ലയിലെ നാലു താലൂക്കുകളിലായി ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നന്പരടക്കം വ്യക്തമാക്കി സർക്കാർ വിജ്ഞാപനമിറക്കി. കോട്ടയം, ചങ്ങനാശേരി, മീനച്ചിൽ, വൈക്കം താലൂക്കുകളിലെ 16 വില്ലേജുകളിലായി 110.2823 ഹെക്ടർ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള വിജ്ഞാപനമാണ് ഇറക്കിയത്.
12 ആഴ്ചയ്ക്കുള്ളിൽ ഈ പ്രദേശത്തെ സാമൂഹികാഘാത പഠനം പൂർത്തിയാക്കാനും നിർദേശിച്ചു. മാടപ്പള്ളി, തോട്ടക്കാട്, വാകത്താനം, ഏറ്റുമാനൂർ, മുട്ടന്പലം, നാട്ടകം, പനച്ചിക്കാട്, പേരൂർ, പെരുന്പായിക്കാട്, പുതുപ്പള്ളി, വിജയപുരം, കാണക്കാരി, കുറുവിലങ്ങാട്, കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ വില്ലേജുകളിലെ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുക. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ ബ്ലോക്ക് നന്പരും സർവേ നന്പരും ഉൾപ്പെടെയുള്ള വിവരങ്ങളും റവന്യു സ്പെഷൽ സെക്രട്ടറി കെ. ബിജുവിന്റെ ഉത്തരവിലുണ്ട്.
കെ-റെയിൽ : കോട്ടയത്തെ 16 വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം
02:28 AM Jan 24, 2022 | Deepika.com