തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം. ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും ഇതിനോട് പൊതുവിൽ ജനങ്ങൾ സഹകരിച്ചതോടെ നിയന്ത്രണത്തിന്റെ ആദ്യ ഞായർ വിജയകരമായി പൂർത്തിയായി. 30 നും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കെഐസ്ആർടിസി ദീർഘദൂര സർവീസുകൾ നടത്തിയെങ്കിലും ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. ഇതേ തുടർന്ന് പല സ്ഥലങ്ങളിലും സർവീസുകൾ വെട്ടിക്കുറച്ചു. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളുടെ എണ്ണവും പരിമിതമായിരുന്നു. നഗരാതിർത്തികളിലെ റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ചാണ് പോലീസ് പരിശോധന കർശനമാക്കിയത്.
ഞായറാഴ്ച നിയന്ത്രണം പൂർണം
02:21 AM Jan 24, 2022 | Deepika.com