ദിലീപിനെ ചോദ്യംചെയ്യും: വ്യാഴാഴ്ചവരെ അറസ്റ്റ് ഇല്ല

01:30 AM Jan 23, 2022 | Deepika.com
കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്ന കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ ഇ​ന്നു മു​ത​ല്‍ മൂ​ന്നു ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​ന് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. വ്യാ​ഴാ​ഴ്ച വ​രെ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യ​രു​തെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ഞാ​യ​ര്‍, തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് പ്ര​തി​ക​ൾ ഹാ​ജ​രാ​ക​ണം. രാ​ത്രി എ​ട്ടു​വ​രെ ചോ​ദ്യം ചെ​യ്ത​ശേ​ഷം വി​ട്ട​യ​യ്ക്ക​ണം. ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളും മ​റ്റു തെ​ളി​വു​ക​ളും വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ദ്ര​വ​ച്ച ക​വ​റി​ല്‍ ഹാ​ജ​രാ​ക്കാ​നും ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ന​ട​ന്‍ ദി​ലീ​പ്, സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​ത്താ​വ് ടി.​എ​ന്‍. സൂ​ര​ജ്, ബ​ന്ധു​വാ​യ അ​പ്പു​വെ​ന്ന കൃ​ഷ്ണ​കു​മാ​ര്‍, സു​ഹൃ​ത്താ​യ ബൈ​ജു ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ലാ​ണ് സിം​ഗി​ള്‍​ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.
അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ദി​ലീ​പ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മ​റ്റു നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ഈ ​തെ​ളി​വു​ക​ള്‍ വെ​ളി​പ്പെ​ടു​ത്താ​നോ പ്ര​തി​ഭാ​ഗ​ത്തി​നു പ​ക​ര്‍​പ്പു ന​ല്‍​കാ​നോ ക​ഴി​യി​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടി.​എ. ഷാ​ജി പറഞ്ഞു.

അതിനിടെ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​യ്ക്ക് കൂ​ടു​ത​ൽ സ​മ​യമ​നു​വ​ദി​ക്ക​ണം എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും.

ഇന്നു ഹാജരാകാൻ ദിലീപിനു നോട്ടീസ്

ആ​​ലു​​വ: ന​​ട​​ൻ ദി​​ലീ​​പ് അ​​ട​​ക്കം അ​​ഞ്ച് പ്ര​​തി​​ക​​ള്‍ ചോ​​ദ്യം ചെ​​യ്യ​​ലി​​ന് ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ക്രൈം​​ബ്രാ​​ഞ്ച് നോ​​ട്ടീ​​സ് ന​​ൽ​​കി. ഇ​​ന്നു രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ക​​ള​​മ​​ശേ​​രി ക്രൈം​​ബ്രാ​​ഞ്ച് ഓ​​ഫീ​​സി​​ൽ എ​​ത്താ​​നാ​​ണ് നോ​​ട്ടീ​​സ്. സാ​​ക്ഷി​​യാ​​യി വി​​ളി​​ച്ചു​​വ​​രു​​ത്തി ശ​​ര​​ത് ജി. ​​നാ​​യ​​രെ​​യും ചോ​​ദ്യം ചെ​​യ്യും. ചോ​​ദ്യം ചെ​​യ്യ​​ല്‍ പൂ​​ർ​​ണ​​മാ​​യും വീ​​ഡി​​യോ​​യി​​ല്‍ ചി​​ത്രീ​​ക​​രി​​ക്കും.