കാസര്‍ഗോഡ്: നിര്‍ധനരായ 260 പേര്‍ക്ക് സ്വന്തം ചെലവില്‍ വീട് നിര്‍മിച്ചുനൽകി ശ്രദ്ധേയനായ ബദിയടുക്കയിലെ സായിറാം ഗോപാലകൃഷ്ണ ഭട്ട് (85) അന്തരിച്ചു. കര്‍ഷകനും പാരമ്പര്യ വൈദ്യനുമായിരുന്നു.
ഗ്രാമീണ കുടിവെള്ള പദ്ധതികള്‍, നൂറിലേറെ വീടുകളുടെ വൈദ്യുതീകരണം, യുവതികള്‍ക്ക് വിവാഹ ധനസഹായം, സ്കൂള്‍കുട്ടികള്‍ക്ക് യൂണിഫോം, പുസ്തകം, മെഡിക്കല്‍ ക്യാമ്പുകള്‍, നിര്‍ധനര്‍ക്കായി സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങി സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം നിലയില്‍ നിര്‍വഹിച്ചിരുന്നു. നാലുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പത്മ പുരസ്കാരത്തിന് ശിപാര്‍ശ ചെയ്തിരുന്നു. ഭാര്യ: സുബ്ബമ്മ. മക്കള്‍: കെ.എന്‍. കൃഷ്ണ ഭട്ട് (ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), ശ്യാമള. മരുമക്കള്‍: ഷീല, ഈശ്വരഭട്ട്.
ജീവകാരുണ്യ പ്രവര്ത്തകൻ സായിറാം ഭട്ട് അന്തരിച്ചു
01:30 AM Jan 23, 2022 | Deepika.com