തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളായ മാലിന്യ സംസ്കരണവും സാനിറ്റേഷൻ പ്രശ്നങ്ങളും ശാശ്വതമായി പരിഹരിക്കുന്നതിന് കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി പ്രവർത്തനം മാർച്ചോടെ ആരംഭിക്കുമെന്നു മന്ത്രി എം.വി, ഗോവിന്ദൻ പറഞ്ഞു. മാലിന്യ നിർമാർജനത്തിനായി നഗരസഭകൾക്ക് ആവശ്യമായ മാനവ വിഭവശേഷിയും സാങ്കേതിക വിദ്യകളും ഉപദേശ നിർദേശങ്ങളും നൽകി ചുമതലകൾ നിർവഹിക്കാൻ നഗരസഭകളെ പ്രാപ്തമാക്കാനാകും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രാവീണ്യമുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം ഈ പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ തലങ്ങളിലും ഉറപ്പാക്കി.
നഗരമാലിന്യ സംസ്കരണം: സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി മാർച്ചോടെയെന്നു മന്ത്രി
01:30 AM Jan 23, 2022 | Deepika.com