കോട്ടയം: റബർ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ കേന്ദ്രം പുതുതായി കൊണ്ടുവരുന്ന നിയമം റബർ കൃഷിക്കും കർഷകർക്കും ദ്രോഹകരമാണെന്ന് ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ്.
റബർ മേഖലയെ കുറിച്ച് സമഗ്ര പഠനം നടത്താതെ നിലവിലുള്ള റബർ ആക്ട് റദ്ദാക്കി പുതിയ നിയമം കൊണ്ടുവരുന്നത് കേരളം അടക്കം റബർ കൃഷി കൂടുതൽ നടത്തുന്ന സംസ്ഥാനങ്ങളുടെ സന്പദ്ഘടനയിൽ വലിയ ആഘാതമുണ്ടാക്കുന്നത് കണക്കാക്കി പുതിയ നീക്കത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണം.
റബർ കൃഷിയെ വ്യവസായമായി കണക്കാക്കുന്ന ഇപ്പോഴത്തെ രീതിക്ക് പകരം കാർഷിക വിളയായി പ്രഖ്യാപിച്ചു കൃഷിയെ പരിപാലിക്കാൻ ആവശ്യമായ നടപടികൾക്ക് പകരം കർഷകരെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനെതിരേ ശക്തമായ സമരനടപടികൾ സംഘടിപ്പിക്കുവാൻ ജനാധിപത്യ കേരള കോണ്ഗ്രസ് തീരുമാനിച്ചതായും ഡോ. കെ.സി. ജോസഫ് അറിയിച്ചു. എതിർപ്പുകൾ അറിയിച്ചു കേന്ദ്ര വാണിജ്യ മന്ത്രാലത്തിന് കത്ത് അയച്ചതായി കെ.സി. ജോസഫ് പറഞ്ഞു.
പുതിയ റബർ നിയമം കർഷകർക്ക് ദ്രോഹകരം: ഡോ. കെ.സി. ജോസഫ്
01:29 AM Jan 23, 2022 | Deepika.com