കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ ജില്ലാ കോടതിയുടെ വിധിക്ക് എതിരേ അപ്പീൽ നൽകുന്നതിനായി സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബു ജില്ലാ പോലീസ് ചീഫിനു നിയമോപദേശം നൽകി.
പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നിയമോപദേശം നൽകിയത്. അഡീഷണൽ എസ്പി സുരേഷ് കുമാറിന്റെ സാന്നിധ്യത്തിൽ ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കാണു റിപ്പോർട്ട് കൈമാറിയത്. നിയമോപദേശം സംസ്ഥാന പോലീസ് ആസ്ഥാനം മുഖേന സർക്കാരിനു കൈമാറി. സർക്കാരിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് അഡ്വക്കേറ്റ് ജനറൽ ഓഫീസ് മുഖേന ഹൈക്കോടതിയിൽ അപ്പീൽ നൽകും.
ബിഷപ് ഫ്രാങ്കോ കേസ്: അപ്പീൽ നല്കുന്നതിനു നിയമോപദേശം
01:29 AM Jan 23, 2022 | Deepika.com