തൃശൂർ: സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുനെല്ലി എംഎൽഎയ്ക്കു കോവിഡ്. പനിയെതുടർന്ന് ഇന്നലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച സമ്മേളനത്തിൽ പങ്കെടുക്കുകയും പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് മുരളി പെരുനെല്ലി എംഎൽഎ. സമ്മേളനം നിയന്ത്രിച്ചിരുന്ന പ്രസീഡിയം കമ്മിറ്റിയംഗവുമായിരുന്നു.
മുരളി പെരുനെല്ലി എംഎൽഎയ്ക്കു കോവിഡ്
01:29 AM Jan 23, 2022 | Deepika.com