കോട്ടയം: റബർ കർഷകരെ അടിമകളായി കാണുന്നതാണ് റബർ ആക്ട് ഭേദഗതി ബില്ലെന്ന് നാഷണൽ റബർ ഉത്പാദക ഫെഡറേഷൻ. റബർ കാർഷിക മേഖല വലിയ പ്രതിസന്ധി നേരിടുന്പോൾ റബർനിയമത്തിലെ ഭേദഗതികൾ കർഷക വിരുദ്ധ സമീപനങ്ങളെ പിന്തുണയ്ക്കുന്നതാണ്. ഈ സാഹചര്യത്തിൽ പുതിയ നിർദിഷ്ട റബർ ആക്ട് ഭേദഗതി റബർ നിയമത്തിൽ തിരുത്തലുകൾ വേണമെന്നു എൻഎഫ്ആർപിഎസ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. താഷ്ക്കന്റ് പൈകട, പി.കെ. കുര്യാക്കോസ്, പ്രദീപ് മാർത്താണ്ഡം, രാജൻ ഫിലിപ്പ് മംഗലാപുരം, സദാനന്ദൻ കൊട്ടാരക്കര എന്നിവർ പ്രസംഗിച്ചു.
റബർ ആക്ട് ഭേദഗതിബില്ലിൽ തിരുത്തലുകൾ വേണം: റബർ ഉത്പാദക ഫെഡറേഷൻ
01:33 AM Jan 22, 2022 | Deepika.com