സർക്കാരിന്റെ ശ്രദ്ധ സമ്മേളനങ്ങളിൽ: കെ. മുരളീധരൻ
01:33 AM Jan 22, 2022 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായിട്ടും സർക്കാരും സിപിഎമ്മും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പാർട്ടി സമ്മേളനങ്ങളിലും സിൽവർലൈനിലുമാണെന്ന് കെ. മുരളീധരൻ എംപി. കോവിഡ് നിയന്ത്രണത്തിനുള്ള മാനദണ്ഡം പാർട്ടി ജില്ലസമ്മേളനമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.