പാ​റ​ക്ക​ട​വിൽ കെ-റെയിൽ കല്ലുകൾ നാട്ടുകാർ പി​ഴു​തുമാറ്റി

01:33 AM Jan 22, 2022 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ പ്ര​​​തി​​​ഷേ​​​ധം വ​​​ക​​​വ​​​യ്ക്കാ​​​തെ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ൽ കെ-​​റെ​​​യി​​​ലി​​നാ​​യി പാ​​​റ​​​ക്ക​​​ട​​​വ് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ച സ​​ർ​​വേ​​ക്ക​​​ല്ലു​​​ക​​​ൾ നാ​​ട്ടു​​കാ​​ർ ഇ​​​ന്ന​​​ലെ പി​​​ഴു​​​തു​​മാ​​റ്റി.

ക​​​ക്ഷി​​രാ​​​ഷ്ട്രീ​​​യ ഭേ​​ദ​​​മെ​​​ന്യേ സം​​​ഘ​​​ടി​​​ച്ച നാ​​​ട്ടു​​​കാ​​​ർ പ്ര​​​ക​​​ട​​​ന​​​മാ​​​യെ​​​ത്തി​​​യാ​​​ണ് പു​​​ളി​​​യ​​​നം ത്രി​​​വേ​​​ണി പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ൽ വ്യാ​​ഴാ​​ഴ്ച ഇ​​​ട്ട 15 സ​​​ർ​​​വേ​​​ക്ക​​​ല്ലു​​​ക​​​ൾ പ​​​റി​​​ച്ചെ​​​ടു​​​ത്ത​​​ത്. ക​​ല്ലു​​ക​​ൾ റോ​​​ഡ​​​രി​​​കി​​​ൽ കൂ​​​ട്ടി​​​യി​​​ട്ട് റീ​​​ത്തും വ​​ച്ചു.

പാ​​​റ​​​ക്ക​​​ട​​​വ് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ നെ​​​ല്ല​​​റ​​​യെ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​വു​​​ന്ന 16, 17, 18 വാ​​​ർ​​​ഡു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് നി​​ർ​​ദ്ദി​​ഷ്ട കെ-​​​റെ​​​യി​​​ൽ ക​​​ട​​​ന്നു​​പോ​​​കു​​​ന്ന​​​ത്. വി​​​ള​​​ഞ്ഞു കൊ​​യ്യാ​​ൻ പാ​​ക​​മാ​​യി കി​​ട​​ക്കു​​ക​​യാ​​ണ് ഇ​​വി​​ട​​ത്തെ പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ൾ. നെ​​​ൽ​​​പാ​​​ട​​​ത്തി​​​ന്‍റെ ന​​​ടു​​​വി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ല്ലു​​​ക​​​ൾ ഇ​​​ട്ടി​​​രു​​​ന്ന​​​ത്.

ജ​​​ന​​​വാ​​​സ​​കേ​​​ന്ദ്രം കൂ​​​ടി​​​യാ​​​യ ഈ ​​മേ​​ഖ​​ല​​യി​​ലൂ​​ടെ കെ-​​റെ​​​യി​​​ൽ ക​​​ട​​​ന്നു​​പോ​​​കാ​​​ൻ ‌സ​​​മ്മ​​​തി​​​ക്കി​​​ല്ല​​​ന്ന് നാ​​​ട്ടു​​​കാ​​​ർ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. എ​​​ന്ത് വി​​​ല കൊ​​​ടു​​​ത്തും ത​​​ട​​​യു​​​മെ​​​ന്ന് മു​​​ൻ പാ​​​റ​​​ക്ക​​​ട​​​വ് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും ഡി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പി.​​വി. ജോ​​​സ് പ​​​റ​​​ഞ്ഞു. പാ​​​റ​​​ക്ക​​​ട​​​വ് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ത്തി​​​ന് റോ​​​ജി എം. ​​​ജോ​​​ൺ എം​​എ​​​ൽ​​എ ​പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു.