തൃശൂർ: എത്രയോ പേർക്കു കോവിഡ് പിടിപെട്ടിട്ടുണ്ടെന്നും, നടൻ മമ്മൂട്ടിക്കെല്ലാം കോവിഡ് വന്നത് ഏതു സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം.
കോവിഡ് പടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കോവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയിൽനിന്ന് ഒഴിവാക്കിയെന്ന പ്രതിപക്ഷനേതാവിന്റെ വിമർശനത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചതു സർക്കാരാണ്. സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനുവേണ്ടി സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിർണയത്തിലോ ഇടപെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
മമ്മൂട്ടിക്കു കോവിഡ് വന്നതു സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോയെന്ന് കോടിയേരി
01:33 AM Jan 22, 2022 | Deepika.com