തിരുവനന്തപുരം: 2021-22 ലെ പിജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 22 ന് വൈകിട്ട് അഞ്ച് എന്നുള്ളത് 23 ന് വൈകിട്ട് അഞ്ചു വരെ ദീർഘിപ്പിച്ചു.
കിം റീഫണ്ടിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം
2021-22 അധ്യയനവർഷം സംസ്ഥാനത്തെ എൻജിനിയറിംഗ്/ആർകിടെക്ചർ/ബിഫാം കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ളവർക്ക് തുക ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതിനുള്ള നടപടിക്രമം ആരംഭിച്ചു.
അക്കൗണ്ട് വിവരങ്ങൾ 25 ന് വൈകിട്ട് നാലുവരെ എന്നവെബ് സൈറ്റിലൂടെ സമർപ്പിക്കണം. ഹെൽപ്പ് ലൈൻ നന്പർ; 0471 2525300.
സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നത് സംബന്ധിച്ച്
പിജി ആയുർവേദ/ഹോമിയോ കോഴ്സുകളുടെ പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നും ജാതി സർട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് , നേറ്റിവിറ്റി സർട്ടിഫിക്കറ്റ് . സാന്പത്തികമായി പിന്നോക്കം നൽക്കുന്ന സംവരണേതര വിഭാഗക്കാർക്കായിസർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങി വയ്ക്കണം.
പിജി മെഡിക്കൽ കോഴ്സ്: തീയതി ദീർഘിപ്പിച്ചു
01:33 AM Jan 22, 2022 | Deepika.com