കൊച്ചി: റെയില്‍വേ വികസനത്തിന് സംസ്ഥാനം റെയില്‍വേയുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാരാണ് നല്‍കിയതെന്നും ഇതനുസരിച്ചാണ് കെ-റെയില്‍ എന്ന സംയുക്ത പദ്ധതിക്ക് രൂപം നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന് 51 ശതമാനവും റെയില്‍വേക്ക് 49 ശതമാനവും പങ്കാളിത്തമുള്ള കമ്പനിയാണിതെന്നും റവന്യു അഡി. ചീഫ് സെക്രട്ടറി എ. ജയതിലക് നല്കിയ മറുപടി സത്യവാങ് മൂലത്തില്‍ പറയുന്നു.
കെ-റെയില്‍ പദ്ധതിക്കുവേണ്ടി നിയമവിരുദ്ധമായി സര്‍വേ നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി മുരളീകൃഷ്ണന് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
പദ്ധതിക്കുവേണ്ടി നിക്ഷേപപൂര്‍വ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സാധ്യതാപഠനത്തിനായി സിസ്ട്ര എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടിന് 2019ല്‍ അംഗീകാരം നല്കി.
2019 ഡിസംബര്‍ 17ന് റെയില്‍വേ മന്ത്രാലയം പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയെന്നും സത്യവാങ്മൂലം പറയുന്നു.
കേന്ദ്രനിര്‍ദേശം പരിഗണിച്ചാണ് കെ-റെയിലെന്ന് സര്‍ക്കാര്‍
12:39 AM Jan 21, 2022 | Deepika.com