കൊച്ചി: കാക്കനാട് രാജഗിരി ബിസിനസ് സ്കൂളും രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസും സംയുക്തമായി കാക്കനാട് രാജഗിരി കാമ്പസില്‍ സംഘടിപ്പിച്ച 17-ാമത് ഇന്‍ഫ്ളോറെ മാനേജ്മെന്റ് ഫെസ്റ്റ് സമാപിച്ചു.
കെഎല്‍ഇ സൊസൈറ്റീസ് കോളജ് ഓഫ് ബിസിനസ് (ബിബിഎ), ലിംഗരാജ് കാമ്പസ്, ബല്‍ഗാവി ഓവറോള്‍ ചാമ്പ്യന്മാരായി.
ഓണ്‍ലൈനായും ഓഫ്ലൈനായും സംഘടിപ്പിച്ച ഫെസ്റ്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും യുകെയില്‍ നിന്നുമായി 2000 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഐഐഎം കോഴിക്കോട്, ഐഐഎം ബോധ്ഗയ, ഐഐഎം ഷില്ലോംഗ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബംഗളൂരു, യൂണിവേഴ്സിറ്റി ഓഫ് സാല്‍ഫോഡ്, മാഞ്ചസ്റ്റര്‍, യുകെ തുടങ്ങിയവയാണ് ഫെസ്റ്റില്‍ പങ്കെടുത്ത പ്രധാന സര്‍വകലാശാലകള്‍. എട്ടു മാനേജ്മെന്റ് പരിപാടികളും എട്ട് മാനേജ്മെന്റിതര പരിപാടികളുമായിരുന്നു ഫെസ്റ്റിന്റെ പ്രധാന പ്രത്യേകതകള്‍.
രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ റവ. ഡോ. ജോസ് കുറിയേടത്ത് ഇന്‍ഫ്ളോറെ ഉദ്ഘാടനം ചെയ്തു. നടൻ ബിപിന്‍ ജോര്‍ജ് വിശിഷ്ടാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. ബിനോയ് ജോസഫ്, കോളജ് അസി. ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ വിജയികള്‍ക്ക് പുരസ്കാരങ്ങള്‍ കൈമാറി. ഡോ. സൂസന് മാത്യു (ഫാക്കല്‍റ്റി കോ-ഓര്‍ഡിനേറ്റര്‍), അഭിജീത്ത് (ചെയര്‍പേഴ്സണ്‍), സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജറിന് ജസ്റ്റിന്, ജിഷ്ണുഭട്ട്, ആദിത്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാജഗിരി ഇന്‍ഫ്ളോറെ സമാപിച്ചു
12:39 AM Jan 21, 2022 | Deepika.com