റിപ്പബ്ലിക് ദിനാഘോഷം: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദേശം
12:39 AM Jan 21, 2022 | Deepika.com
തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ആൾക്കൂട്ടം ഒഴിവാക്കണമെന്നും പങ്കെടുക്കുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കൽ, സാനിറ്റൈസേഷൻ, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.