തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്നലെ 34,199 പേർക്കു രോഗം സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണത്തോതു വ്യക്തമാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.18 ശതമാനമായി വർധിച്ചു. 91,983 സാന്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും പേരിൽ രോഗം കണ്ടെത്തിയത്.
കോവിഡ് ബാധിച്ചു മരണമടയുന്നവരുടെ എണ്ണവും വർധിക്കുന്ന സൂചനകളാണു കാണുന്നത്. ഇന്നലെ 49 മരണങ്ങളാണു സ്ഥിരീകരിച്ചത്. 85 മുൻ മരണങ്ങൾകൂടി കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആകെ മരണം 51,160 ആയി.
ഇന്നലെ 8,193 പേർ രോഗമുക്തി നേടി. 1,68,383 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുന്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 88,062 ന്റെ വർധനയുണ്ടായി.
പുതിയ കേസുകളുടെ വളർച്ചാനിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുന്പോൾ 211 ശതമാനം വർധനയുണ്ട്.
അതിതീവ്ര വ്യാപനം; ടെസ്റ്റ് പോസിറ്റിവിറ്റി, 37.18%
01:43 AM Jan 20, 2022 | Deepika.com