കോവിഡ്: ക൪​ശ​ന നി​യ​ന്ത്ര​ണങ്ങൾ വേ​ണ്ടിവ​രു​മെ​ന്നു വി​ല​യി​രു​ത്ത​ൽ

01:42 AM Jan 20, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​ണെ​​​ന്നും ഇ​​​ന്നു ചേ​​​രു​​​ന്ന അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ ക൪​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ വേ​​​ണ്ടി​​വ​​​രു​​​മെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭ​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

അ​​​മേ​​​രി​​​ക്ക​​​യി​​​ലി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ഓ​​​ൺ​​​ലൈ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലെ കോ​​​വി​​​ഡ് സ്ഥി​​​തി മ​​​ന്ത്രി​​​മാ൪ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഏ​​​തൊ​​​ക്കെ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും എ​​​ങ്ങ​​​നെ​​​യാ​​​ക​​​ണ​​​മെ​​​ന്നും ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ചേ​​​രു​​​ന്ന കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം തീ​​​രു​​​മാ​​​നി​​​ക്കും.

നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ക​​​ടു​​​പ്പി​​​ക്കു​​​മെ​​​ങ്കി​​​ലും സ​​​മ്പൂ​​​ർ​​​ണ ലോ​​​ക്ഡൗ​​​ൺ ഉ​​​ണ്ടാ​​​കി​​​ല്ല.​ നൈ​​​റ്റ് ക​​​ർ​​​ഫ്യൂ, വാ​​​രാ​​​ന്ത്യ ലോ​​​ക്ഡൗ​​​ൺ എ​​​ന്നി​​​വ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മോ എ​​​ന്നും കോ​​​ള​​​ജു​​​ക​​​ൾ അ​​​ട​​​യ്ക്ക​​​ണ​​​മോ എ​​​ന്നും യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്യും.