പീ​ഡനക്കേ​സ്: ചീ​ഫ് എ​യ​ര്‍പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​ക്ക് ജാ​മ്യം

01:42 AM Jan 20, 2022 | Deepika.com
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ ചീ​​​ഫ് എ​​​യ​​​ര്‍ പോ​​​ര്‍​ട്ട് ഓ​​​ഫീ​​​സ​​​ര്‍ ഗി​​​രി മ​​​ധു​​​സൂ​​​ദ​​​ന​​​റാ​​​വു​​​വി​​​ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്താ​​​ല്‍ ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബോ​​​ണ്ടും തു​​​ല്യ​​​തു​​​ക​​​യ്ക്കു​​​ള്ള ര​​​ണ്ട് ആ​​​ള്‍​ജാ​​​മ്യ​​​വും വ്യ​​​വ​​​സ്ഥ ചെ​​​യ്ത് വി​​​ട്ട​​​യ​​യ്​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നു ഗി​​​രി മ​​​ധു​​​സൂ​​​ദ​​​ന​​​റാ​​​വു അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു മു​​​ന്നി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം. ജ​​​നു​​​വ​​​രി 31 വ​​​രെ എ​​​ല്ലാ ദി​​​വ​​​സ​​​വും ഇ​​​തേ​​സ​​​മ​​​യം ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് എ​​ത്ത​​ണം. പാ​​​സ്പോ​​​ര്‍​ട്ട് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ലു​​ണ്ട്.

ജ​​​നു​​​വ​​​രി നാ​​​ലി​​​നു ഗി​​​രി മ​​​ധു​​​സൂ​​​ദ​​​ന റാ​​​വു ഫ്ളാ​​​റ്റി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രി​​​യു​​​ടെ ആ​​​രോ​​​പ​​​ണം. പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് ഗി​​​രി മ​​​ധു​​​സൂ​​​ദ​​​ന റാ​​​വു​​​വി​​​നെ അ​​​ദാ​​​നി ഗ്രൂ​​​പ്പ് അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്തി​​​രു​​​ന്നു.