തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള 12 റോഡുകളുടെ വികസനത്തിനും ആറു പാലങ്ങളുടെ നിർമാണത്തിനുമായി 191.55 കോടി രൂപ അനുവദിച്ചു.12 റോഡുകൾക്കായി 107 കോടിയും ആറ് പാലങ്ങൾക്ക് 84.5 കോടി രൂപയുമാണ് അനുവദിച്ചതെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
പാരിപ്പള്ളി- മടത്തറ റോഡ്, പള്ളിക്കൽ- മുതല ഇടവേലിക്കൽ റോഡ് എന്നിവയ്ക്കായി 7 കോടിയും കൊല്ലം ഏഴുകോണ്- കല്ലട റോഡ്, കോട്ടായിക്കോണം- ഇലഞ്ഞിക്കോട് റോഡ്, കാട്ടൂർ ജംഗ്ഷൻ കോളനി- പാലക്കുഴി പാലം റോഡ് എന്നിവയ്ക്കായി എട്ടു കോടി രൂപ അനുവദിച്ചു.
മറ്റു റോഡുകൾ: പത്തനംതിട്ടയിലെ അളിയൻമുക്ക്- കൊച്ചുകോയിക്കൽ- സീതത്തോട് റോഡ് നവീകരണത്തിന്- 15 കോടി, കോട്ടയം കൊരട്ടി ഒരുങ്ങൽ- കരിന്പൻതോട് റോഡിന്- 5 കോടി, ഇടുക്കി മുരിക്കാശേരി രാജപുരം- കീരിത്തോട് റോഡ് നവീകരണതിന്- 15 കോടി, മുണ്ടിയെറുമ- കന്പയാർ- ഉടുന്പുംചോല റോഡിന്- ആറ് കോടി.
എറണാകുളം കല്ലൂച്ചിറ- മണ്ണൂച്ചിറ, പുല്ലംകുളം- കിഴക്കേപുറം- കണ്ടകർണംവേളി- വാണിയക്കാട്- കാർത്തിക വിലാസം- സർവീസ് സ്റ്റേഷൻ- ആയുർവേദ ഹോസ്പിറ്റൽ കളിക്കുളങ്ങര റോഡ് നവീകരണത്തിന്- 10 കോടി, എഴിഞ്ഞംകുളം- തിരുവിനംകുന്ന് റോഡ്, സ്റ്റാർട്ട്ലൈൻ ഈസ്റ്റ് റോഡ്, ബേക്കറി ഈസ്റ്റ് റോഡ്, എടനക്കാട് തെക്കേമേത്ര റോഡ് എന്നിവയ്ക്ക്- അഞ്ചു കോടി. പാലക്കാട് ആനമറി കുറ്റിപ്പാടം റോഡ് നവീകരണത്തിന് - 12 കോടി. തൃശൂർ പുച്ചെട്ടി- ഇരവിമംഗലം റോഡ്, മരതക്കര- പുഴന്പല്ലം റോഡ് എന്നിവ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് -ഒമ്പതു കോടി, കണ്ണൂർ പുലികുറുന്പ- പുറഞ്ഞാൻ റോഡിന് 5 കോടി, ആലപ്പുഴ മാവേലിക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ- പുന്നെഴ വാതിക്കുളം- കോയിക്കൽ മാർക്കറ്റ് റോഡ്- കല്ലുമല ജംഗ്ഷൻ റോഡ് എന്നിവയ്ക്ക് 10 കോടി.
പാലങ്ങൾ: കാസർഗോഡ് അരമനപ്പടി പാലം- 16.3 കോടി, കടിഞ്ഞിമൂല- മാട്ടുമ്മൽ പാലം- 13.9 കോടി, മലപ്പുറം കുണ്ടുകടവ് പാലംന്- 29.3 കോടി, കോഴിക്കോട് വഴിക്കടവ് പാലം- 5.5 കോടി, കോട്ടയം പാലക്കുളങ്കൽ പാലം- 9.5 കോടി, വയനാട് പനമരം ചെറുപുഴ- 10 കോടി രൂപയും അനുവദിച്ചു.
12 റോഡുകൾക്കും ആറു പാലങ്ങൾക്കുമായി 191.55 കോടി
01:20 AM Jan 19, 2022 | Deepika.com