തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച ഇന്റർനെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ഒരുക്കാൻ ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് കെ-ഫോണ്‍ അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണെന്നും മേയിൽ 140 നിയമസഭാ മണ്ഡലങ്ങളിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങൾക്കു വീതം സൗജന്യ കണക്ഷൻ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ-ഫോണ്‍ ഉടൻ പൂർത്തിയാക്കും; 14,000 കുടുംബങ്ങൾക്കു മേയിൽ സൗജന്യ കണക്ഷൻ നൽകുമെന്ന് മുഖ്യമന്ത്രി
01:20 AM Jan 19, 2022 | Deepika.com