തിരുവനന്തപുരം: ചുരുളി സിനിമയ്ക്കു പോലീസിന്റെ ക്ലീൻചിറ്റ്. സിനിമ നിലവിലുള്ള നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും കഥാസന്ദർഭത്തിന് അനുയോജ്യമായ സംഭാഷണങ്ങളാണു സിനിമയിൽ ഉള്ളതെന്നും എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി.
ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി പൊതുധാർമികതയ്ക്കു നിരക്കാത്ത സിനിമയാണു "ചുരുളി' യെന്നും അതിനാൽ ഒടിടിയിൽനിന്നടക്കം സിനിമ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ അഭിഭാഷക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശ പ്രകാരമാണു പോലീസ് സിനിമ പരിശോധിച്ചത്.
"ചുരുളി' സിനിമയ്ക്കു പോലീസിന്റെ ക്ലീൻചിറ്റ്
01:20 AM Jan 19, 2022 | Deepika.com