ട്ര​ക്ക് ഉ​ട​മ​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്

01:20 AM Jan 18, 2022 | Deepika.com
കൊ​​​ച്ചി: ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ ട്ര​​​ക്കു​​​ക​​​ളു​​​ടെ വാ​​​ട​​​ക സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച ഏ​​​ജ​​​ന്‍​സി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ള്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​​ട​​​പ്പാ​​ക്കി​​യി​​ല്ലെ​​ങ്കി​​ൽ ഫെ​​ബ്രു​​വ​​രി നാ​​​ലു മു​​​ത​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങു​​​മെ​​​ന്ന് ഓ​​​ള്‍ ഇ​​​ന്ത്യ ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ കാ​​​രി​​​യ​​​ര്‍ ഓ​​​ണേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അ​​റി​​യി​​ച്ചു.

ഇ​​​ന്ധ​​​ന​​വി​​​ല​ വ​​ൻ തോ​​തി​​ൽ ഉ​​യ​​ർ​​ന്നി​​ട്ടും 10 വ​​​ര്‍​ഷം മു​​​മ്പ് ല​​​ഭി​​​ച്ചി​​​രു​​​ന്ന വാ​​​ട​​​ക​​​യാ​​​ണ് ഇ​​​ന്നും ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യ മാ​​​റ്റം വ​​​രു​​​ത്ത​​​ണം. നി​​​ല​​​വി​​​ല്‍ വ​​​ല്ലാ​​​ര്‍​പാ​​​ടം മു​​​ത​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് വ​​​രെ പോ​​​കു​​​ന്ന​​​തി​​​ന് 17,500 രൂ​​​പ​​​യാ​​​ണ് വാ​​​ട​​​ക.

2018ല്‍ ​​​ഈ വാ​​​ട​​​ക​​​യി​​​ന​​​ത്തി​​​ല്‍ മാ​​​റ്റം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ വി​​​ഷ​​​യം പ​​​ഠി​​​ക്കാ​​​ന്‍ നാ​​​റ്റ്പാ​​​ക് ഏ​​​ജ​​​ന്‍​സി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. 28,500 ആ​​​യി വാ​​​ട​​​ക ഉ​​​യ​​​ര്‍​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മ​​​ട​​​ക്കം നി​​​ര​​​വ​​​ധി ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളോ​​​ടെ ഏ​​​ജ​​​ന്‍​സി സ​​മര്‍​പ്പി​​​ച്ച ഈ ​​​റി​​​പ്പോ​​​ര്‍​ട്ടി​​​ന് ത​​​ത്വ​​​ത്തി​​​ല്‍ ഇ​​​നി​​​യും അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചി​​​ട്ടി​​ല്ലെ​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​എ. അമീ​​​ര്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ര​​​തീ​​​ഷ്, സു​​​നി​​​ല്‍​കു​​​മാ​​​ര്‍, കെ.​​​യു. ഉ​​​മേ​​​ഷ് എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.