കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതു സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഈ മാസം 28നു പരിഗണിക്കാനായി മാറ്റി.
ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് സ്വപ്നയടക്കമുള്ള പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലാണോയെന്നു പരിശോധിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റീസ് വി.കെ. മോഹനനെ ജുഡീഷല്‍ കമ്മീഷനായി നിയമിച്ചത്.
സ്വര്‍ണക്കടത്ത്: ജുഡീഷല്‍ അന്വേഷണം സ്റ്റേ ചെയ്തതിനെതിരായ അപ്പീല്‍ മാറ്റി
01:20 AM Jan 18, 2022 | Deepika.com