കൊച്ചി: വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) പുറത്തുവന്നതോടെ കെ -റെയില്‍ പദ്ധതി കേരളത്തിന്റെ വികസനത്തിനല്ല, സര്‍വനാശത്തിനാണ് കാരണമാകാന്‍ പോകുന്നതെന്ന് വ്യക്തമായതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തില്‍ ആരോപിച്ചു.
കോടിയേരി ബാലകൃഷണന് അവകാശപ്പെടുന്നതു പോലെ ഈ പദ്ധതി കേരളത്തെ 50 വര്‍ഷം മുന്നോട്ടല്ല, 100 വര്‍ഷം പിന്നിലേക്കാണ് കൊണ്ടുപോകുക യെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരേ ബിജെപി സംസ്ഥാന നേതൃത്വം എല്ലാ ജില്ലകളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന ജനകീയ പ്രതിരോധം മാറ്റിവച്ചതായും അദ്ദേഹം അറിയിച്ചു.
കെ-റെയില്‍ കേരളത്തിന്റെ സര്‍വനാശത്തിന്: പി.കെ. കൃഷ്ണദാസ്
01:20 AM Jan 18, 2022 | Deepika.com