കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് യുഡിഎഫും കോണ്‍ഗ്രസും സമരപരിപാടികള്‍ മാറ്റിവച്ചതെന്നും എന്നാല്‍ സര്‍ക്കാരിന് നേതൃത്വം നല്കുന്ന സിപിഎം അവരുടെ പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയുമായി മുന്നോട്ടു പോവുകയാണെന്നും പ്രതിപക്ഷനതാവ് വി.ഡി. സതീശന്. സമ്മേളനം നിര്‍ത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്നും സതീശന് ചോദിച്ചു.
മഴക്കാലത്തും പ്രളയകാലത്തും പ്രശ്നമുണ്ടാകുമെന്ന് ഡിപിആറില്‍ തന്നെ പറയുന്നുണ്ട്. സില്‍വര്‍ ലൈന്‍ കോറിഡോര്‍ തന്നെ വെള്ളം നിറഞ്ഞ് ഡാം പോലെയാകുമോയെന്ന സംശയവും ഡിപിആറിലുണ്ട്. ദിവസം മുഴുവന്‍ മഴ പെയ്താല്‍ പിറ്റേദിവസം വെള്ളപ്പൊക്കമുണ്ടാകുന്നൊരു സംസ്ഥാനത്ത് ഇത് വലിയൊരു ദുരന്തം വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
“ആകാശം ഇടിഞ്ഞുവീഴില്ല”
01:20 AM Jan 17, 2022 | Deepika.com