ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് ലഭിച്ച എൻഎബിഎച്ച് അഞ്ചാം എഡിഷൻ അക്രഡിറ്റേഷൻ പ്രഖ്യാപന സമ്മേളനം നടത്തി. മന്ത്രി വി.എൻ. വാസവൻ എൻഎബിഎച്ച് അക്രഡിറ്റേഷൻ പ്രഖ്യാപനം നിർവഹിച്ചു. ആതുര സേവനരംഗത്ത് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി നിർവഹിക്കുന്ന സേവനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സെന്റ് തോമസ് ലിവർ കെയർ ഉദ്ഘാടനം ചെയ്തു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡോക്ടർമാരെ ആദരിച്ചു. വികാരിജനറാൾമാരായ മോണ്‍.ജോസഫ് വാണിയപ്പുരക്കൽ, മോണ്‍. തോമസ് പാടിയത്ത്, കൊടിക്കുന്നിൽ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, ജില്ലാപഞ്ചായത്തംഗം സുധാ കുര്യൻ, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ, ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് മംഗലത്ത്, അസി.ഡയറക്ടർ ഫാ. ജോഷി മുപ്പതിൽച്ചിറ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. തോമസ് സഖറിയ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്വാളിറ്റി കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആന്റ് ഹെൽത്ത് പ്രൊവൈഡേഴ്സാണ് ആശുപത്രിയുടെ ഗുണനിലാവര പരിശോധന നടത്തി അക്രഡിറ്റേഷൻ നൽകിയത്.
ചെത്തിപ്പുഴ ആശുപത്രിക്ക് എൻഎബിഎച്ച് അഞ്ചാം എഡിഷൻ അക്രഡിറ്റേഷൻ സമർപ്പിച്ചു
01:20 AM Jan 17, 2022 | Deepika.com