കൊച്ചി: ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനത്തില്‍ രാജ്യത്തെ യുവ സംരംഭകരുടെ ആശയങ്ങള്‍ക്ക് പിന്തുണയുമായി അവോധ എജ്യു ടെക്. ‘ചലോ ഇന്ത്യ സ്റ്റാര്‍ട്ടപ് ഡ്രൈവി’ലൂടെ കോളജ് വിദ്യാര്‍ഥികളുടെ സംരംഭ ആശയങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുന്നതാണ് പദ്ധതി.
ഈ മാസം മുതല്‍ ഡിസംബര്‍ വരെ ഓരോ മാസവും എന്ന വിധത്തില്‍ ഒരു വര്‍ഷം കൊണ്ട് 12 ലക്ഷം രൂപ നല്‍കുകയാണ് ലക്ഷ്യം. നിക്ഷേപത്തിന് പുറമെ അവര്‍ക്കാവശ്യമായ മാനവവിഭവശേഷി ഉള്‍പ്പടെയുള്ള പിന്തുണയും അവോധ നല്‍കും.അവോധയുടെ രാജ്യത്തെ ഏത് ഓഫീസും സൗകര്യങ്ങളും ഇവര്‍ക്ക് ഉപയോഗിക്കാം.
കോളജ് വിദ്യാര്‍ഥികളുടെ സംരംഭ ആശയങ്ങള്‍ക്ക് ഒരു ലക്ഷം രൂപ
01:17 AM Jan 17, 2022 | Deepika.com