കേരളസർവകലാശാല 17 മുതൽ 24 വരെയുള്ള പരീക്ഷകൾ മാറ്റി
01:17 AM Jan 17, 2022 | Deepika.com
തിരുവനന്തപുരം: കേരളസർവകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 17 മുതൽ 24 വരെ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ്/കരിയർ റിലേറ്റഡ് സിബിസിഎസ്എസ് പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു കോഴ്സുകളുടെ പരീക്ഷകൾ, എസ്ഡി ഇവ പരീക്ഷകൾ, പ്രാക്ടിക്കൽ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല.